എറണാകുളത്ത് ഈ ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണം കിട്ടും
കാക്കനാട്: നഗരത്തില്‍ 'നുമ്മ ഊണ് 'പദ്ധതിക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എം.സി മൊയ്തീന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
ഫെബ്രുവരി ഒന്നു മുതല്‍ നഗരത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണം നല്കിത്തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ കെ.മുഹമ്മദ്.വൈ. സഫീറുള്ള അറിയിച്ചു.
പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കമ്മറ്റിയും കലക്ടര്‍ ആവിഷ്കരിച്ച സ്വപ്ന പദ്ധതിക്ക് പിന്തുണ നല്‍കും.
കാക്കനാട് കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഈ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന സൗജന്യക്കൂപ്പണുകള് നല്കിയാല് കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ലഭിക്കും.
രണ്ടിടങ്ങളിലുമായി എട്ടു ഹോട്ടലുകള്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട് കലക്ടറേറ്റിന് സമീപം അളകാപുരി, ലിബ, അയോദ്ധ്യ, വാഴക്കാലയില്‍ ഗാലക്സി എന്നീ ഹോട്ടലുകളിലേക്കാണ് കൂപ്പണുകള്‍ നല്‍കുക. സൗത്ത് റയില്‍വേ സ്റ്റേഷന് സമീപമുള്ള ആര്യാസ്, അല്‍ഫല, ആര്യഭവന്, മുഗള്‍ എന്നീ ഹോട്ടലുകളിലും സൗജന്യ ഭക്ഷണം ലഭിക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."