HOME
DETAILS
MAL
റഷ്യന്‍ അത്ലറ്റ് മരിയ സവിനോവയ്ക്ക് നാലു വര്‍ഷം വിലക്ക്
backup
February 10 2017 | 19:02 PM
ലോസന്നെ: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തിയതിനെ തുടര്‍ന്നു റഷ്യന്‍ വനിതാ അത്ലറ്റ് മരിയ സവിനോവ ഫര്നോസോവയ്ക്ക് നാലു വര്‍ഷം വിലക്ക്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ 800 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേതാവായ താരത്തിന്റെ ഒളിംപിക് മെഡലും ഇതോടെ നഷ്ടമായി. കോര്‍ട്ട് ഓഫ് ആര്ബിട്രേഷനാണു താരത്തിനെതിരേ വിധി പ്രസ്താവിച്ചത്. സവിനോവ ഉത്തേജകം ഉപയോഗിച്ചതായുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നു കോടതി വ്യക്തമാക്കി. 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ താരം ഉത്തേജകം ഉപയോഗിച്ചിരുന്നു. 2010ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ്, 2012ലെ ലണ്ടന്‍ ഒളിംപിക്സ്, 2013ലെ ലോക ചാംപ്യന്‍ഷിപ്പുകളില്‍ താരം മത്സരിച്ചത് ഉത്തേജക മരുന്നുപയോഗിച്ചാണെന്നും കോടതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."