അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്: ഭാഗ്യമുദ്ര പുറത്തിറക്കി
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗ്യമുദ്ര പുറത്തിറക്കി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ലോഗോ പുറത്തിറക്കിയത്. ഖേലിയോ എന്ന പുള്ളിപ്പുലിയാണ് ലോകകപ്പിന്റെ ഭാഗ്യമുദ്ര.
സംഘാടക സമിതി ചെയര്മാന് പ്രഫുല്‍ പട്ടേലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ അടയാളമാണു ഖേലിയോ എന്നും കുട്ടികളെ ഫുട്ബോളിലേക്ക് ആകര്‍ഷിക്കാന്‍ ഭാഗ്യമുദ്രയ്ക്കു സാധിക്കുമെന്നും മന്ത്രി വജയ് ഗോയല്‍ പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച കായിക മേളകളില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് മനസില്‍ തങ്ങി നില്ക്കുന്ന ഏറ്റവും മികച്ച ഭാഗ്യമുദ്രകളിലൊന്നാണ് ഖേലിയോ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിലെ ആറു വേദികളിലായി അരങ്ങേറുന്നത്. കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവും വേദികളിലൊന്നാണ്. കൊച്ചിക്കു പുറമേ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ, ഗുവാഹത്തി, ഗോവ എന്നിവയാണു മറ്റു വേദികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."