ഭര്‍ത്താവിനെ തോക്കിന് മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്കിന് മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഗുഡ്ഗാവിലെ സെക്റ്റര്‍ 56ല്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു യുവതി. ഭര്‍ത്താവിന് ടോയ്ലറ്റില് പോവുന്നതിനായി സെക്ടര്‍ 56ലെ ബിസിനിസ് പാര്‍ക്ക് ടവറിന് സമീപം കാര്‍ നിര്‍ത്തി.
ഈ സമയം മറ്റു രണ്ടു കാറുകള്‍ ഇവര്‍ക്ക് സമീപം കൊണ്ടു വന്നു നിര്‍ത്തി. ഇതില്‍ നിന്നിറങ്ങിയ നാലു പേര് ഇവര്‍ക്കരികില്‍ വന്ന് കുശലാന്വേഷണം നടത്തി. മറുപടി പറയുന്നതിനിടെ ഇവര്‍ യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അതേ സമയം കൂട്ടത്തിലൊരാള്‍ വാഹനത്തില്‍ നിന്ന് വലിച്ച് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സഗം ചെയ്തു. ഈ സമയം മുഴുവന്‍ മറ്റു മൂന്നു പേര് ഭര്‍ത്താവിനേയും സഹോദരനേയും തോക്കിന് മുനയില്‍ നിര്‍ത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
സംഭവം പൊലിസിനെ അറിയിച്ചാല്‍ അനന്തര ഫലം രൂക്ഷമായിരിക്കുമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികളുടെ കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. സോഹ്നയിലെ ജോഹല്ക ഗ്രാമത്തില്‍ വച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."