HOME
DETAILS

എഴുത്തുലോട്ടറി ചൂതാട്ടം വ്യാപകം; നടപടി എടുക്കാനാകാതെ അധികൃതര്‍

  
backup
January 23 2018 | 06:01 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%9a%e0%b5%82%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82


മാവൂര്‍: സര്‍ക്കാര്‍ ലോട്ടറിയുടെ മറവില്‍ ഗ്രാമീണ മേഖലയില്‍ അനധികൃത മൂന്നക്ക എഴുത്തുലോട്ടറി ചൂതാട്ടം വ്യാപകമാവുന്നു. മാവൂരില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് ലോട്ടറി വില്‍പന കേന്ദ്രത്തില്‍ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. പരാതിയെ തുടര്‍ന്ന് മാവൂരിലെ ഒരു ലോട്ടറി വില്‍പനകേന്ദ്രം പൊലിസ് അടപ്പിച്ചു.
ഒരുതുണ്ട് കടലാസില്‍ മൂന്നക്ക നമ്പറുകള്‍ എഴുതിക്കൊടുക്കുന്നതിനാല്‍ തെളിവു കണ്ടെത്താനാവില്ല എന്നത് പൊലിസിനെയും കുഴക്കുന്നു. ഇതുവഴി ലഭിക്കുന്ന തുക മുഴുവനായും വില്‍പനക്കാരനുള്ളതാണ്. സര്‍ക്കാര്‍ ലോട്ടറിക്കു വലിയ നഷ്ടം വരുത്തുന്ന രീതിയിലാണ് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം. വര്‍ഷങ്ങങ്ങള്‍ക്ക് മുന്‍പ് സുപ്രിംകോടതി ഒരക്കം മുതല്‍ മൂന്നക്കം വരെയുള്ള ലോട്ടറി നിരോധിച്ചിരുന്നു.


ഓരോ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ലോട്ടറികളുടെ അവസാന മൂന്നക്കം നേരത്തെ എഴുതിനല്‍കിയാണ് തട്ടിപ്പ് നടക്കുന്നത്. സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കവുമായി ഒത്തുവന്നാല്‍ 25,000 രൂപ ഒന്നാം സമ്മാനമായി വില്‍പനക്കാരന്റെ ഉത്തരവാദിത്തത്തില്‍ നല്‍കുമെന്നാണ് വാഗ്ദാനം.
രണ്ടാം സമ്മാനം അടിക്കുന്ന നമ്പറിന്റെ മൂന്നക്കവുമായി ഒത്തുവന്നാല്‍ 5,000 രൂപ, മൂന്നാം സ്ഥാനത്തിന്റേത് 2,500, നാലാം സ്ഥാനത്തിന്റേതിന് 250 രൂപയുമാണ് വാഗ്ദാനം. സമ്മാനാര്‍ഹമായ ലോട്ടറിയുടെ മൂന്നക്കവുമായി ഒത്തുവരാന്‍ സാധ്യത വളരെ കുറവാണ്. 10 രൂപ മുതല്‍ തുടങ്ങുന്ന എഴുത്ത് ഒരുലക്ഷം രൂപ വരെ എത്തിനില്‍ക്കുകയാണ്.
പലയിടങ്ങളിലും യുവാക്കള്‍ തൊഴിലിനുപോലും പോകാതെ ലോട്ടറി വില്‍പന കേന്ദ്രത്തെ ആശ്രയിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് മുന്‍പ് നേരിട്ടെത്തിയോ വാട്‌സ് ആപ്പ് വഴിയോ നമ്പര്‍ എഴുതിനല്‍കാം. എഴുതിയ നമ്പര്‍ ശരിയായാല്‍ നല്‍കിയ പണത്തിന്റെ പത്തിരട്ടി വരെ ഉടന്‍ ലഭിക്കുമത്രെ. അതുകൊണ്ടുതന്നെ വലിയ രീതിയില്‍ ഗ്രാമീണ മേഖലയിലടക്കം ഇതിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്.


ഇത്തരം ചൂതാട്ടം വ്യാപകമായതോടെ അംഗീകൃത ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയിലാണ്. ചൂതാട്ടകേന്ദ്രങ്ങളെ ജനം ആശ്രയിച്ച് തുടങ്ങിയതോടെ ലോട്ടറി വില്‍പനക്കാര്‍ക്കും പണിയില്ലാതായി.
ഗ്രാമീണ മേഖലയില്‍ പെരുവയല്‍, പുവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍, ചെറുവാടി, മാവൂര്‍, കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എഴുത്തുലോട്ടറി വ്യാപകമാണ്. മേഖലയിലെ പ്രധാന കേന്ദ്രം പന്നിക്കോട് അങ്ങാടിയാണ്.
ഇവിടെ പുറത്തുനിന്നുള്ളവരുടെ അഞ്ചു ലോട്ടറിക്കടകള്‍ തന്നെയുണ്ട്. ഇവിടെയെല്ലാം ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നതായാണ് വിവരം. പന്നിക്കോട് അങ്ങാടിയില്‍ ഒരു ബേക്കറി കേന്ദ്രീകരിച്ചും ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago