വധുവിന്റെ കന്യകാത്വ പരിശോധന നടത്താനൊരുങ്ങിയതിനെ ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനം
പൂനെ : ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കാനുള്ള നാട്ടു പഞ്ചായത്തിന്റെ നടപടിയെ ചോദ്യം ചെയ്തതിന് മൂന്ന് യുവാക്കള്‍ക്ക് നേരെ മര്‍ദ്ദനം. പൂനെയിലെ പിംപ്രിയിലാണ് സംഭവം. സമൂഹത്തിലെ അനാചാരങ്ങല്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്റ്റോപ്-ദി-വിര്‍ച്ച്വലിലെ അംഗങ്ങലാണ് മര്‍ദ്ദനമേറ്റവര്‍.
കഞ്ചര്‍ബട്ട് ഗോത്രത്തിലാണ് വിവാഹ രാത്രിയില്‍ വധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കുന്ന ആചാരം നിലനില്‍ക്കുന്നത്. ഇതിനെതിരെ കഞ്ചര്‍ബട്ട് ഗോത്രത്തിലെ ഒരുകൂട്ടം യുവാക്കള്‍ രൂപീകരിച്ച സംഘടനയാണ് സ്റ്റോപ്-ദി-വിര്‍ച്ച്വല്‍. അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പ് ആണിത്.
രാത്ര ഒമ്പത് മണിയോടെ അവസാനിച്ച വിവാഹചടങ്ങിന് ശേഷം നാട്ട് പഞ്ചായത്ത് കൂടി,ആദ്യം വധുവും വരനും പഞ്ചായത്തിന് നല്‍കേണ്ട തുകയെ കുറിച്ചായിരുന്നു ചര്‍ച്ച. അതിന് ശേഷംവധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കേണ്ടതിനെ കുറിച്ചായി ചര്‍ച്ച. ഇതിനെതിരെ സംഘടന പ്രതികരിച്ചപ്പോള്‍ അത് ആചാരത്തിന്റെ ഭാഗമാണെന്നും അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും നാട്ടുപഞ്ചായത്തില്‍ ഭൂരിപക്ഷം ഉയര്‍ന്നു. ഇനിയും ഇവിടെ നില്‍ക്കുന്നതെന്തിന് എന്ന് ചോദിച്ച് വധുവിന്റെ സഹോദരനടക്കമുള്ളവര്‍ സംഘടയിലുള്ളവരോട് തട്ടി കയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് സംഘടനയിലെ പ്രശാന്ത് അങ്കുഷ് ഇന്ദ്രേക്കര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കയ്യേറ്റവും മര്‍ദ്ദനവും നടന്നന്നെ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു.രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."