കേരളത്തിലേക്ക് വിടുന്ന വെള്ളം പൊള്ളാച്ചിയിലെ കൃഷിയിടത്തിലേക്ക്
പാലക്കാട് :കേരളത്തിന് ഫെബ്രുവരി 15 വരെ വെള്ളംവിട്ട് നല്‍കാന്‍ തമിഴ്‌നാട് സമ്മതിച്ചെങ്കിലും ഇന്നലെയും ഇന്നലെയും ആളിയാര്‍ ഡാമില്‍ കോണ്ടൂര്‍ കനാലില്‍ നിന്നും വെള്ളം ഇറക്കിയില്ല.ഇപ്പോള്‍ ആളിയാര്‍ ഫീഡര്‍ കനാലിലൂടെ 100 ഘനയടി വെള്ളമേ ആളിയാറില്‍ എത്തുന്നുള്ളു.
കോണ്ടൂര്‍ കനാലിലെ പതിമൂന്നാം സ്‌ളൂയിസിനടുത്തു നിന്നും കനാല്‍ കവിഞ്ഞൊഴുകുന്ന ജലവും മാത്രമാണ് ആളിയാര്‍ ഡാമിലേക്ക് എത്തുന്നുള്ളു.1200ഘനയടി വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ നിന്നും കോണ്ടൂര്‍ കനാലിലൂടെ തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തുന്നുമുണ്ട് .
പൊള്ളാച്ചി കനാല്‍,വേട്ടക്കാരന്‍ പുതൂര്‍,പള്ളിവിളങ്കല്‍, ആര്യപുരം, ,കാരപെട്ടി ,പെരിയ അണൈ,വടക്കല്ലൂര്‍ എന്നീ കനാലുകളിലൂടെ ആളിയാര്‍ ഡാമില്‍ നിന്നും കേരളത്തിലേക്കു വിടുന്ന വെള്ളം കടത്തി കൊണ്ട് പോകുന്നുണ്ട് ഫലത്തില്‍ മണക്കടവില്‍ നിന്നും മൂലത്തറയില്‍ എത്തുന്നത് 300 ഘനയടിയില്‍ താഴെ വെള്ളമേ എത്തുന്നുള്ളു. ഇതിനിടയില്‍ തമിഴ്‌നാടിലെ ഒരു വിഭാഗം കര്‍ഷകരെ സംഘടിപ്പിച്ചു പൊള്ളാച്ചിയിലെ പി. എ. പിഓഫീസ് ഉപരോധിക്കാല്‍ നാടകവും തമിഴ്‌നാട്ടിലെ പി എ പി ഉദ്യോഗസ്ഥര്‍ നടത്തി.
കേരളത്തിന് ഫെബ്രുവരി 15 വരെ വെള്ളം നല്‍കാന്‍ തമിഴ്‌നാട് തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ സമ്മതിച്ചതില്‍ പ്രതിക്ഷേധിച്ചാണ് ഉപരോധിക്കാന്‍ നാടകം അരങ്ങേറിയത്. എന്നാല്‍ ഇന്നലെ ആളിയാറില്‍ നിന്ന് 400 ഘനയടി വെള്ളംതുറന്നു വിട്ടെങ്കിലും അത് മുഴുവന്‍ ആളിയാര്‍,പൊള്ളാച്ചി മേഖലയിലെ വെള്ളം ആവശ്യമില്ലാത്ത വാഴ,കരിമ്പ്,തെങ്ങിന്‍തോട്ടങ്ങളില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.കേരളത്തിലേക്ക് വളരെ കുറച്ചു് വെള്ളമേ എത്തുന്നുള്ളു.
ആളിയാറിലെ മുഴുവന്‍ വെള്ളവും തുറന്ന് വിട്ട് കേരളത്തിലേക്ക് വെള്ളം വിടാതിരിക്കാന്‍ വേണ്ട കളികളും തമിഴ്‌നാട് നടത്തുന്നുണ്ട്.ഇതിനു വേണ്ടിയാണ് ഇന്നലെ പൊള്ളാച്ചിയിലെ പി.എ.പി.ഓഫീസ് ഉപരോധം സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ട.്
കേരളത്തിന് വെള്ളം നല്‍കാതിരിക്കാന്‍ തമിഴ്‌നാടിലെ കര്‍ഷകര്‍ സമരത്തിലാണെന്ന് പറഞ്ഞു കേരളത്തിലേക്ക് വെള്ളം വിടാതിരിക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."