ദേശീയ ലോക് അദാലത്ത് ഇന്ന് സിവില്‍-ക്രിമിനല്‍ കേസുകള്‍ തീര്‍പാക്കാന്‍ അവസരം
പാലക്കാട്: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശാനുസരണം ഫെബ്രുവരി 11ന് ജില്ലാ കോടതി സമുച്ചയത്തില്‍ നാഷനല്‍ ലോക് അദാലത്ത് നടത്തുന്നു.
നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ രാജ്യവ്യാപകമായി നടത്തുന്ന അദാലത്തിന്റെ ഭാഗമായാണിത്.
നിലവില്‍ കോടതികളില്‍ പരിഗണനയിലുള്ള കേസുകളും കോടതിയില്‍ എത്തുന്നതിന് മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതിയില്‍ പരിഗണനയിലുള്ള കേസുകള്‍ അതത് കോടതിയില്‍ ലഭിച്ചിട്ടുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. ക്രിമിനല്‍ കോംപൗണ്ടണ്‍ബ്ള്‍ കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക് റിക്കവറി കേസുകള്‍, വാഹനാപകട ഇന്‍ഷൂറന്‍സ് കേസുകള്‍, കുടുംബതര്‍ക്കങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, വൈദ്യൂതി , വാട്ടര്‍ ബില്‍ കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.
കൂടുതല്‍ വിവരം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫിസില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."