വരള്‍ച്ചയെ അതിജീവിക്കാം കൃഷിയെ സംരക്ഷിക്കാം കാര്‍ഷികമേളയും സെമിനാറും പ്രദര്‍ശനവും
പാലക്കാട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മ പാലക്കാടും നടത്തുന്ന കാര്‍ഷികമേള കാര്‍ഷിക പ്രദര്‍ശനം-സെമിനാര്‍-കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം ഫെബ്രുവരി 14,15 തിയതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. ഫെബ്രുവരി 14 രാവിലെ ഒന്‍പതിന് എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികമേള നടത്തുന്നത്.
ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ സെമിനാറും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പി.എം.കെ.എസ്.വൈ സ്റ്റാളും കെ.വി വിജയദാസ് എം.എല്‍.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഗിരിജ, നഗരസഭാ അംഗം രാജേശ്വരി ജയപ്രകാശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.പി ശോഭ, ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.എക്‌സ് ജെസ്സി, കൃഷി - മൃഗസംരക്ഷണ - ക്ഷീരവികസന - മണ്ണ്‌സംരക്ഷണ - ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാറില്‍ ഡോ. പി. ജയരാജ്, ഡോ. ആര്‍. മുരളീധര പ്രസാദ്, ഡോ. സുനില്‍ മുകുന്ദന്‍ വിഷയാവതരണം നടത്തും.
വൈകിട്ട് നാലിന് നടക്കുന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖത്തില്‍ ഡോ. ഇസ്രയേല്‍ തോമസ്, ഡോ. ആര്‍. ഇളങ്കോവന്‍ പങ്കെടുക്കും. കൃഷി അസി.ഡയറക്ടര്‍മാരായ വി. സുരേഷ് ബാബു, എസ്.എം നൂര്‍ദീന്‍ സംബന്ധിക്കും.
ഫെബ്രുവരി 15ന് നടക്കുന്ന പരിപാടികള്‍ രാവിലെ ഒന്‍പതിന് എം. ഷംസുദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയാകുന്ന പരിപാടിയില്‍ മികവ് തെളിയിച്ച കര്‍ഷകരുടെ പുസ്തക പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിക്കും.
തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാറില്‍ ഡോ. സുശാന്ത് മാത്യു, തോമസ് സ്‌കറിയ, ഡോ. വി.എം അബ്ദുല്‍ഹക്കീം വിഷയാവതരണം നടത്തും. കൃഷി അസി.ഡയറക്ടര്‍മാരായ വി. സുരേഷ് ബാബു, ഇ.എം സുരേഷ് ബാബുസംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."