ഫാക്ടറിയില്‍നിന്ന് കറുത്തപുക ഉയരുന്നു; ജനം ഭീതിയില്‍
പടിഞ്ഞാറങ്ങാടി: പറക്കുളത്തുള്ള കെമിക്കല്‍ കമ്പനിയില്‍നിന്ന് കറുത്ത പുക ഉയരുന്നതും, ഇടക്കിടെ ഉണ്ടാകുന്ന ശബ്ദങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അന്തരീക്ഷ മലിനീകരണം മുണ്ടാക്കുന്ന കറുത്ത പുക കമ്പനിയില്‍നിന്നും പുറംതള്ളുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ കമ്പനിയില്‍നിന്നും ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കുകയും കമ്പനിനിയില്‍നിന്ന് കറുത്ത പുക ഉയരുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
കമ്പനിയുടെ ഗേറ്റ് തുറക്കാനോ കൃത്യമായ മറുപടി പറയോനോ അവര്‍ തയ്യാറായില്ല.പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് മുന്നിലെ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനീകരമായ രാസപദാര്‍ഥങ്ങള്‍ പുറം തള്ളുന്ന രാസഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
അധികൃതരുടെ ഒത്താശയോടെയാണ് ജനവാസ മേഖലയിലെ ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."