HOME
DETAILS

നഗരവികസന പൗരസമിതി സംവാദത്തില്‍ രാഷ്ട്രീയം മറന്ന് കൗണ്‍സിലര്‍മാര്‍ ഒന്നിച്ചു

  
backup
February 11 2017 | 00:02 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4


പാലക്കാട്: പാലക്കാട് നഗരവികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്‌ളാനിലെ അപാകതകള്‍ പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്നും കൗണ്‍സിലര്‍മാരുടെ ഉറപ്പ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഒലവക്കോട് കല്‍മണ്ഡപം ദേശീയ പാത മലമ്പുഴ വഴിയാക്കാന്‍ സംഘടിത ഇടപെടല്‍ ആവശ്യമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാലക്കാട് നഗരവികസന പൗരസമിതി ഇന്നലെ എംപയര്‍ ഹോട്ടലില്‍ നടത്തിയ സംവാദത്തിലാണ് കക്ഷി രാഷ്ട്രീയം മറന്ന് കൗണ്‍സിലര്‍മാര്‍ നിലപാടില്‍ ഒന്നിച്ചത്. സംവാദത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പാലക്കാടിന്റെ മനസ് അറിയാത്ത ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കിയതെന്ന് സി. കൃഷ്ണകുമാര്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളായി സ്ഥലം വിട്ടു നല്‍കിയവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നഗരസഭ തയ്യാറാണ്. മാസ്റ്റര്‍ പ്ലാന്‍ ഭാവി തലമുറയ്ക്ക് ഗുണകരമാകണം.
ദേശീയ പാത ഒലവക്കോട് കല്‍മണ്ഡപം എന്ന വഴിയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ പാലക്കാട് ഗതാഗതക്കുരുക്കിലാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നഗരവികസന പൗരസമിതി പ്രസിഡന്റ് അഡ്വ.കെ. രഘു അദ്ധ്യക്ഷനായി. എന്‍.അയ്യപ്പന്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ ഫോണ്‍ വഴി സംവാദത്തില്‍ പങ്കെടുത്തു. കരട് മാസ്റ്റര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ നിയമസഭയിലും പുറത്തും സാധ്യമായതെല്ലാം ചെയ്യുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയം മറന്ന് ഒന്നിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
കരട് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ന്യൂനതകള്‍ സംബന്ധിച്ച് സൂചന നല്‍കിയിരുന്നതായി കൗണ്‍സിലര്‍ ഭവദാസ് സംവാദത്തില്‍പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെയാണ് കരട് തയ്യാറാക്കിയത്. ഇപ്പോള്‍ കിട്ടിയിട്ടുള്ള 600 പരാതികളും സബ്കമ്മിറ്റി നേരിട്ട് പരിശോധിക്കും.
കരട് പരിഷ്‌കരണത്തിന് രാഷ്ട്രീയഭേദമന്യേ സംഘടിതശ്രമം ആവശ്യമാണെന്നും ഭവദാസ് പറഞ്ഞു.
ജലസ്രോതസുകള്‍ സംരക്ഷിച്ചുള്ള വികസനവും മാസ്റ്റര്‍പ്‌ളാനുമാണ് വേണ്ടതെന്ന് കൗണ്‍സിലര്‍ ഉദയകുമാര്‍ പറഞ്ഞു.
ജനഹിതം മാനിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അതിനായി ശ്രമിക്കുമെന്നും ഉദയകുമാര്‍ ഉറപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago