യമനിലെ ഭീകര പ്രവര്‍ത്തനം അനുവദിക്കില്ല: മിസൈല്‍ ആക്രമണങ്ങള്ക്കെത്തിയ ശക്തമായ മറുപടി നല്‍കും: ഒ.ഐ.സി
റിയാദ്: യമനില്‍ നിന്നു സഊദിയിലേക്ക് മിസൈല്‍ ആക്രമണം കൂടിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്. ജിദ്ദയില്‍ ചേര്‍ന്ന അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യമനില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വിമത വിഭാഗം നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജിദ്ദയില്‍ ഒ.ഐ.സി ആസ്ഥനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ ഡോ: യോട് ബിന്‍ അഹ്മദ് അല്‍ ഉതൈമീന്‍ അധ്യക്ഷനായിരുന്നു.
യമനിലെ നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവിലെ നിയമാനുസൃത പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ഗവണ്മെന്റിന് എല്ലാ വിധ പിന്തുണയും ഒ.ഐ.സി നല്‍കും. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ കരാര്‍ അനുശാസിക്കും വിധം യമനില്‍ സമാധാനവും പുനഃസ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല അല്‍ സ്വാലിഹ് ഉള്‍പ്പെടെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുടെ കൊലപാതകങ്ങള്‍ അടക്കം യാട്ടൊരു നയാതന്ത്ര നിലപാടുകളും അംഗീകരിക്കാത്ത ഹൂതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമെല്ലെന്നും യോഗം വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലോകത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഒറ്റകെട്ടായി ചെറുക്കുമെന്ന് സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. സഊദിയും സഖ്യ രാജ്യങ്ങളും യുദ്ധത്തില്‍ തകര്‍ന്ന യമന്‍ പുനര്‍ ജീവിപ്പിക്കുന്നതില്‍ വ്യാപ#തരാണ്. അതേസമയം യമനിലേക്ക് പുറപ്പെട്ട 85 ലേറെ കപ്പലുകളാണ് വിമതരായ ഹൂതികള്‍ തടഞ്ഞു വച്ചതെന്നും ഇസ്ലാമിക ലോകത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."