എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 61 കേന്ദ്രങ്ങളില്‍; ഗള്‍ഫില്‍ 30 കേന്ദ്രങ്ങളില്‍
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി 61 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും.
'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി സംഘടന പതിനൊന്നാം തവണയാണ് ഈ വര്‍ഷവും പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും സമുദായ സൗഹാര്‍ദം സംരക്ഷിക്കുകയുമാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്.
വിദ്വേഷ രാഷ്ട്രീയത്തിലൂടെ സര്‍വ തലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് സംഘടന കൈമാറുന്നത്.
ഫാസിസ്റ്റ് പ്രതിരോധത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മതവിരുദ്ധവും രാജ്യവിരുദ്ധവുമായ തീവ്രവാദ പ്രവണതകളെ ചെറുക്കുവാനുള്ള ബോധവത്കരണം കൂടിയാണ് മനുഷ്യ ജാലികയും അതിന്റെ മുന്നോടിയായി രണ്ട് മാസക്കാലം നടന്ന പ്രചാരണ പരിപാടികളും.
കേരളത്തില്‍ പതിനാല് കേന്ദ്രങ്ങളിലും ഡല്‍ഹി,ബംഗാള്‍,അസം, മഹാരാഷ്ട്ര,അന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക,തമിഴ്നാട്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ 17 കേന്ദ്രങ്ങളിലും മനുഷ്യജാലിക നടക്കും. സഊദി അറേബ്യ,യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ ,ഒമാന്‍ , കുവൈത്ത് എന്നീ രാജ്യങ്ങളില്‍ 30 കേന്ദ്രങ്ങളിലും പരിപാടി നടക്കും.
ദേശീയോദ്ഗ്രഥന ഗാനം, പ്രതിജ്ഞ, പ്രമേയപ്രഭാഷണം എന്നിവ ഏകീകൃത സ്വഭാവത്തോടെയാണ് നടക്കുക. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ബഹുജന റാലിയും നടക്കുന്നുണ്ട്.
എല്ലാ മതവിഭാഗങ്ങളുടേയും പൂര്‍ണ പങ്കാളിത്തത്തോടെ ഇന്ത്യയിലും വിദേശത്തും നടക്കുന്ന ശ്രദ്ധേയമായ റിപ്പബ്ലിക് ദിനാഘോഷമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക. പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്-http://www.skssf.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."