HOME
DETAILS

നയപ്രഖ്യാപനം: ഗവര്‍ണറും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് മുനീര്‍

  
backup
January 23 2018 | 20:01 PM

%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b1%e0%b5%81%e0%b4%82

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ സംഭവത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാര്‍ നയത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കേണ്ടിയിരുന്നു.
ത്രിപുര നിയമസഭയിലും സമാന സംഭവമുണ്ടായിട്ടുണ്ട്. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് ത്രിപുര ഗവര്‍ണര്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. എന്നിട്ടുപോലും ഗവര്‍ണറുടെ നടപടി ഏറെ വിവാദമായി. ഇതു ഭരണഘടനാപരമായ പ്രശ്‌നമായതിനാല്‍ അറിയാതെയാണോ മനപ്പൂര്‍വമാണോ പ്രസംഗ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നകാര്യത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറില്‍നിന്ന്് വ്യക്തത തേടേണ്ടതുണ്ട്. അറിയാതെ പോയതാണെങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ നിയമാനുസൃത നടപടികളുണ്ട്.
പഴയ കാര്യങ്ങളോ നടപ്പാക്കിയതോ വിട്ടുകളഞ്ഞാലും സര്‍ക്കാരിന്റെ നയം, രാഷ്ട്രീയ നിലപാട്, ഭാവി പരിപാടികള്‍, വര്‍ത്തമാന കാര്യങ്ങള്‍ തുടങ്ങിയവ നയപ്രഖ്യാപനത്തില്‍നിന്ന് ഒഴിവാക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനമാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞതെങ്കിലും അത് സംസ്ഥാന സര്‍ക്കാര്‍ നയമാണ്.
നിയമസഭയില്‍ നടക്കാന്‍പോകുന്ന നന്ദിപ്രമേയ ചര്‍ച്ച ആരുടെ നയപ്രഖ്യാപനത്തിന്‍മേലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചതുകൂടി ചേര്‍ത്തുവായിച്ചാല്‍ ഇതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് മനസിലാക്കാനാകും. സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago