സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 10 തിയേറ്ററുകള്‍ നിര്‍മിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 10 പുതിയ തിയേറ്ററുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കെ.എസ്.എഫ്.ഡി.സിയാണ് നിര്‍മാണം നടത്തുക. രണ്ടുമാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കും. തിയേറ്റര്‍ നിര്‍മാണത്തിനായി കായംകുളം നഗരസഭയില്‍ 83 സെന്റ് ഭൂമിയും തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ 50 സെന്റ് ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ രണ്ട് തീയേറ്റര്‍ വീതം നിര്‍മിക്കാനാണ് ആലോചന.
പയ്യന്നൂര്‍, പരിയാരം, മാനന്തവാടി, പേരാമ്പ്ര, പൂനലൂര്‍ എന്നിവിടങ്ങളില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടങ്ങളില്‍ ഓരോ തീയേറ്റര്‍ നിര്‍മിക്കും. മറ്റൊരു തീയേറ്റര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിര്‍മിക്കും. ഇവിടെ സ്ഥലത്തിന്റെ അളവെടുപ്പ് പൂര്‍ത്തിയായി. ടെര്‍മിനലിന്റെ മൂന്നാമത്തെ നിലയിലാണു തിയേറ്റര്‍ സജ്ജമാക്കുക. സിനിമ കാണാന്‍ എത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനായി എക്സിക്യൂട്ടീവ് ലോഞ്ചും നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."