HOME
DETAILS
MAL
കല്‍ക്കരി ഇറക്കുമതിയില്‍ അഴിമതി; സി.ബി.ഐ അന്വേഷണം തുടങ്ങി
backup
January 23 2018 | 21:01 PM
ന്യൂഡല്‍ഹി: 487 കോടിയുടെ കല്‍ക്കരി ഇറക്കുമതിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന്(എന്‍.ടി.പി.സി), മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്പറേഷന്, ആരവല്ലി പവര്‍ കമ്പനി, ചെന്നൈയിലുള്ള കോസ്റ്റല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരേയാണ് അന്വേഷണം. എന്‍.ടി.പി.സിക്ക് വിതരണം ചെയ്യാനായി മൂന്ന് കമ്പനികള്‍ ഇന്തോനേഷ്യയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തുവെന്നാണ് കേസ്. 2012- 15 കാലയളവിലായിരുന്നു ഇറക്കുമതി. ഇതില്‍ 487 കോടിയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി എന്‍.ടി.പി.സി നല്കിയ തെറ്റായ രേഖകള്‍ കാണിച്ചാണ് കല്‍ക്കരി ഇറക്കുമതി ചെയ്തതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."