കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; തമിഴ്നാട്ടില്‍ നിരീക്ഷണം ശക്തമാക്കി
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ മധുര, തേനി, കമ്പം, ദിണ്ഡിഗല്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നതായി വിവരം. കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് കോളജ് വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് എത്തുന്നതെന്നാണ് വിവരം. തേനി, കമ്പം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി പിടിയിലായ മലയാളി യുവാവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നതായ വിവരം പൊലിസിന് ലഭിച്ചത്.
രണ്ട് ദിവസം മുമ്പ് പെരിന്തല്‍മണ്ണയില്‍ 25 ലക്ഷം രൂപ വില വരുന്ന 925 ഗ്രാം ഹാഷിഷുമായി പിടികൂടിയ നാല്‍വര്‍ സംഘത്തിന് പിന്നിലും അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘമായിരുന്നു.
മയക്കുമരുന്ന് കടത്തുന്നത് പ്രധാനമായും രാത്രികാല സര്‍വിസ് നടത്തുന്ന ബസുകള്‍ വഴിയാണ്. ഇതിനുപുറമെ ട്രെയിനുകളിലും ഇവ കടത്തുന്നുണ്ട്.
മയക്കുമരുന്ന കടത്തു സംബന്ധിച്ച് വിവരം ലഭിച്ചതോടെ പൊലിസ് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."