ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; സിഫ്‌നിയോസ് ടീം വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടു. വിടാനുള്ള കാരണം സിഫ്‌നിയോസോ ക്ലബ് മാനേജ്‌മെന്റോ വ്യക്തമാക്കിയിട്ടില്ല. പരസ്പര ധാരണപ്രകാരമാണ് ടീം വിടുന്നതെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പ്.
നേരത്തെ മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീം വീട്ടിരുന്നു. 21കാരനായ സിഫ്‌നിയോസിന് ഹോളണ്ട് ദേശീയ ടീമിലേക്ക് വിളിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മനസിലാക്കിയാണത്രെ താരം ക്ലബ് വിട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത് മുന്നേറ്റതാരമായ സിഫ്‌നിയോസായിരുന്നു. 12 കളികല്‍ നിന്ന് നാല് ഗോളുകളാണ് ഇദ്ദേഹം നേടിയത്. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും ബ്ലാസ്‌റ്റേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഐ.എസ്.എല്‍ പ്ലേഓഫില്‍ കടക്കാന്‍ ടീം പൊരുതുന്നതിനിടയിലാണ് മുന്നേറ്റനിരയിലെ കൊഴിഞ്ഞുപോക്ക് എന്നത് ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ നിരാശ സൃഷ്ടിക്കുന്നതാണ്. പകരക്കാരനായി പുതിയ വിദേശതാരത്തെ ടീമിലെത്തിക്കാനുള്ള നീക്കവും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തുന്നുണ്ട്. പരിക്കും മോശം ഫോമും സിഫ്‌നിയോസിനെ അലട്ടിയിരുന്നു. ഗോവയക്കെതിരേയുള്ള മത്സരത്തില്‍ പകരക്കാരുടെ നിരയിലായിരുന്ന സിഫ്‌നിയോസിനെ കളിതീരാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് കളത്തിലിറക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."