ദേശീയ സ്കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പ്; കേരളത്തിന് രണ്ടു സ്വര്‍ണം കൂടി
കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 63ാമത് ദേശീയ സ്കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പ് രണ്ടാം ദിവസം കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭിച്ചു. കേരളത്തിന്റെ പി. അഞ്ജലിക്കും ഐസക് ആന്റണിക്കുമാണ് സ്വര്‍ണം ലഭിച്ചത്. ഇതോടെ കേരളത്തിന് നാലു സ്വര്‍ണമായി.
സീനിയര്‍ ഗേള്‍സ് 52 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ പി. അഞ്ജലി സ്വര്‍ണവും മഹാരാഷ്ട്രയുടെ ശിവാനി ബില്ലറെ വെള്ളിയും നേടി. കര്‍ണാടകയുടെ എന്‍. രക്ഷാ വെങ്കലവും നേടി. സീനിയര്‍ ബോയ്സ് 63 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ ഐസക് ആന്റണി സ്വര്‍ണവും മധ്യപ്രദേശിന്റെ ഇശാന് ശര്‍മ വെള്ളിയും ബീഹാറിന്റെ ശിവം സിങ് വെങ്കലവും കരസ്ഥമാക്കി.
സീനിയര്‍ ബോയ്സ് 78 കിലോ വിഭാഗത്തില്‍ ഡല്‍ഹിയുടെ സാഗര്‍ സ്വര്‍ണം നേടി. ഹരിയാനയുടെ റോഹിത്ത് വെള്ളിയും ബീഹാറിന്റെ സുരഭ് കുമാര്‍, മഹാരാഷ്ട്രയുടെ രാജേഷ് പവാര്‍ എന്നിവര്‍ വെങ്കലവും നേടി.
ആദ്യ ദിനം നടന്ന മത്സരത്തില്‍ സീനിയര്‍ ബോയിസ് 45 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ എസ്. ആദീപ് മുഹമ്മദ് സ്വര്‍ണവും തമിഴ്നാടിന്റെ എം. ഹരി സുധന് വെള്ളിയും മധ്യപ്രദേശിന്റെ അനുരാഗ് രാഘുവന്ഷി വെങ്കല്ലവും കരസ്ഥമാക്കിയിരുന്നു. സീനിയര്‍ ഗേള്‍സ് 55 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ മെമ്പം ചാന്ചാമ്പി ദേവി സ്വര്‍ണവും കര്‍ണാടകയുടെ പി. പൂജ വെള്ളിയും ഹരിയാനയുടെ ശിവന്‍ജി ബിസ്ത്ത് വെങ്കല്ലവും നേടി. സീനിയര്‍ ഗേള്‍സ് 40 കിലോ വിഭാഗത്തില്‍ ഗുജറാത്തിന്റെ ദേവന്ക്ഷി വന്ദീക്ക് സ്വര്‍ണവും ഡല്‍ഹിയുടെ പ്രര്നാ സൈനിക്ക് വെള്ളിയും മധ്യപ്രദേശിന്റെ ദൃശ്റ്റി തഗി വെങ്കല്ലവും കരസ്ഥമാക്കി.
ഇന്ന് 46 കിലോ, 49 കിലോ, 63 കിലോ, 68 കിലോ സീനിയര്‍ ഗേള്‍സ് വിഭാഗത്തിലും 59 കിലോ, 68 കിലോ, 68 ഓവര്‍ കിലോ സീനിയര്‍ ബോയ്സ് വിഭാഗത്തിലും മത്സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."