അലാസ്കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
അലാസ്ക: അമേരിക്കയിലെ അലാസ്കയില്‍ വന്‍ ഭൂചലനം. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 12.31നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അലാസ്കയിലെ സെവാര്‍ഡ്, കോഡിയാക് തുറമുഖങ്ങളില്‍ ഒരടിയോളം ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. ഇതേതുടര്‍ന്ന് സുനാമിക്കു സാധ്യതയുള്ളതായി യു.എസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും മൂന്നു മണിക്കൂറിനുശേഷം ഇതു പിന്‍വലിച്ചു. അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്തും കാനഡയുടെ തീരങ്ങളിലും കാലിഫോര്‍ണിയയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്.
അതേസമയം കാനഡയുടെ പടിഞ്ഞാറന്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശംനല്‍കിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയുടെ തീരപ്രദേശത്ത് താമസിക്കുന്നവരോട് 12 മണിക്കൂര്‍ ഇവിടെനിന്നു മാറിത്താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഡിയാകില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഡിയാക് ദ്വീപിന് തെക്കുകിഴക്കായി 250 കി.മീറ്ററോളം ദൂരത്തിലാണു ഭൂചലനം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."