HOME
DETAILS

യു.എസ് പ്രതിസന്ധിക്ക് വിരാമം: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലേക്കു മടങ്ങി

  
backup
January 23 2018 | 22:01 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf

വാഷിങ്ടണ്‍: സെനറ്റില്‍ ധനവിനിയോഗ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉടലെടുത്ത ഭരണപ്രതിസന്ധിക്കു പരിഹാരമായി. ഇതോടെ താല്‍ക്കാലികമായി പ്രവര്‍ത്തനം നിലച്ചിരുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ പതിനെട്ടിനെതിരേ 81 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ധനവിനിയോബില്‍ പാസായത്. ജനപ്രതിനിധിസഭയില്‍ 156നെതിരേ 266 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടുവരെ ഫെഡറല്‍ ഭരണസംവിധാനങ്ങളുടെ പ്രവൃത്തിക്ക് ആവശ്യമായ ധനവിനിയോഗ ബില്ലാണ് തിങ്കളാഴ്ച വീണ്ടും സെനറ്റിലും ജനപ്രതിനിധിസഭയിലും അവതരിപ്പിച്ചത്. ഇതോടെ മൂന്നുദിവസമായി രാജ്യത്ത് നിലനിന്ന അനിശ്ചിതാവസ്ഥക്ക് അറുതിയായി. ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.
നേരത്തെ തര്‍ക്കം നിലനിന്ന കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ചക് ഷൂമറും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചത്. ഏഴുലക്ഷത്തോളം വരുന്ന യുവനിയമവിരുദ്ധ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉറപ്പുനല്‍കുകയായിരുന്നു. ഇവരുടെ വിഷയത്തില്‍ അനുകൂല നിലപാടെടുക്കണമെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫെഡറല്‍ ഭരണം അടഞ്ഞുകിടക്കെ വിഷയത്തില്‍ ഒരു ധാരണയ്ക്കും തയാറല്ലെന്ന് റിപബ്ലിക്കന്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ചയിലൂടെ ധാരണയിലെത്തിയത്.
എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എലിസബത്ത് വാരണ്‍, കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ്, കോറി ബുക്കര്‍, ബെര്‍നി സാന്‍ഡേഴ്‌സ്, കമലാ ഹാരിസ് എന്നിവരെല്ലാം ബില്ലിനെതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.
ഡെമോക്രാറ്റുകള്‍ സ്വബോധം തിരിച്ചെടുത്തതില്‍ താന്‍ സന്തോഷവാനാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. രാജ്യത്തിന് ഗുണകരമാണെങ്കില്‍ മാത്രം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കുടിയേറ്റ കരാര്‍ തയാറാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച സെനറ്റില്‍ അവതരിപ്പിച്ച ധനബില്‍ തള്ളിപ്പോയതോടെയാണ് അമേരിക്കയില്‍ ഖജനാവ് പൂട്ടുകയും ഭരണപ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്. അടുത്ത ഒരു മാസത്തെ സര്‍ക്കാര്‍കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനായി സെനറ്റില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്‍ 48നെതിരേ 50 വോട്ടിന് പരാജയപ്പെടുകയായിരുന്നു. 100 അംഗ സെനറ്റില്‍ ബില്‍ പാസാകാന്‍ 60 പേരുടെ പിന്തുണയാണു വേണ്ടത്. വ്യാഴാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച ബില്‍ 197നെതിരേ 230 വോട്ടിന് പാസാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സര്‍ക്കാര്‍ ഖജനാവ് പൂട്ടിയത്.
ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളാണ് സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോയിരിക്കുന്നത്. രാജ്യത്തെ ദേശീയ ഉദ്യാനങ്ങളും മ്യൂസിയങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അടച്ചിട്ടത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പ്രാദേശിക കമ്പനികള്‍ക്ക് പ്രാമുഖ്യം
നല്‍കാന്‍ പുതിയ ഇറക്കുമതി തീരുവ

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന വിവിധ സാധനങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍വന്ന ശേഷം നടപ്പാക്കിയ 'അമേരിക്ക ഫസ്റ്റ് 'എന്ന വ്യാപാര നയം അനുസരിച്ചാണ് പുതിയ തീരുവ ചുമത്തല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വാഷിങ് മെഷിന്‍, സോളാര്‍ പാനല്‍ എന്നിവയ്ക്കാണ് തീരുവ ചുമത്തുന്നത്.
വിദേശ കമ്പനികളുടെ മത്സരത്തില്‍നിന്ന് പ്രാദേശിക നിര്‍മാണ കമ്പനികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് പുതിയ വ്യാപാര നയം രൂപീകരിച്ചത്. ഭരണകൂടം എപ്പോഴും അമേരിക്കന്‍ തൊഴിലാളികളെയും കര്‍ഷകരെയും വ്യവസായികളെയും സംരക്ഷിക്കുമെന്ന് പുതിയ തീരുവ ചുമത്തിയ വിവരം പുറത്തുവിട്ട് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. പുതിയ നീക്കം ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ നിര്‍മാതാക്കളെയാണു കാര്യമായി ബാധിക്കുക. ഇരുരാജ്യങ്ങളും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ ഇറക്കുമതി കാരണം പ്രാദേശിക നിര്‍മാണ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായി അമേരിക്കയിലെ ഇന്റര്‍നാഷനല്‍ ട്രേഡ് കമ്മിഷന്‍ (ഐ.ടി.സി) ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ വ്യാപാരനയം രൂപീകരിക്കാന്‍ തീരുമാനിച്ചത്.
വേള്‍പൂള്‍, സുനിവ, സോളാര്‍ വേള്‍ഡ് അമേരിക്കാസ് തുടങ്ങി അമേരിക്ക കേന്ദ്രമായുള്ള വാഷിങ് മെഷിന്‍, സോളാര്‍ പാനല്‍ നിര്‍മാണ കമ്പനികളാണ് ഐ.ടി.സിയില്‍ പരാതിയുമായെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago