എസ്.കെ.എസ്.എസ്.എഫ് 'മദീനാ പാഷന്‍' ജില്ലാതല പ്രചാരണോദ്ഘാടനം നാളെ
മേപ്പറമ്പ്: ഏപ്രില്‍ 14,15,16 തിയ്യതികളില്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യ നഗറില്‍ നടക്കാനിരിക്കുന്ന മദീന പാഷന്റെ പ്രചരാണാര്‍ഥം പാലക്കാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനവും ജില്ലാ തല പ്രചരണ ഉത്ഘടനവും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ട്രഷററായി തെരഞ്ഞെടുത്ത സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും നാളെവൈകീട്ട് ഏഴിന് മേപ്പറമ്പ് ജങ്ഷനില്‍ (പി.സി. ഹംസ മാസ്റ്റര്‍ നഗര്‍) നടക്കും. പ്രഗത്ഭ പണ്ഡിതര്‍, സാദാത്തിങ്ങള്‍, മത-സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
എന്‍.എ സൈനുദ്ധീന്‍ മന്നാനി അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷമീര്‍ ഫൈസി കോട്ടോപ്പാടം ആമുഖപ്രഭാഷണം നടത്തും. അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. പി.ടി. ഹംസ ഫൈസി ഉപഹാര സമര്‍പ്പണം നടത്തും. എന്‍.എ ഹുസൈന്‍ മന്നാനി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.
സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സി.മുഹമ്മദലി ഫൈസി, സലാം അശാഇറ, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാ ദാരിമി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, റഹീം ഫൈസി അക്കിപ്പാടം, ആരിഫ് ഫൈസി, അഷ്‌ക്കറലി കരിമ്പ, ശുഹൈബ് ഹുദവി, ശാഫി ഫൈസി, ഷമീറലി ഫൈസി, ഹംസ ഉലൂമി, എം.എം. ഹമീദ്, കമറുദ്ദീന്‍ ഹാജി, സക്കരിയ്യ, ഗഫൂര്‍, നൂര്‍മുഹമ്മദ് ഹാജി, പേഴുംകര, ആസാദ് വൈദ്യര്‍, എം.എം. ഉമ്മര്‍ ഹാജി, ശോഭ അബൂബക്കര്‍ ഹാജി, ഹബീബ് ഹാജി, കാജ ഹുസൈന്‍, സജീര്‍ പേഴുംകര, സൈഫുദ്ദീന്‍ ഉലൂമി, മുജീബ് ഉലൂമി, സുബൈര്‍ ദാരിമി, സൈനുദ്ധീന്‍ ഉലൂമി, ഹംസ മുസ്‌ലിയാര്‍ മേപ്പറമ്പ്, ഹാരിസ് അശാഇറ, ഫൈസല്‍ മേപ്പറമ്പ്, അബുതാഹിര്‍ ബംഗ്ലാപറമ്പ്, ജാഫര്‍ മേപ്പറമ്പ്, അയൂബ് കള്ളിക്കാട്, ഇസ്മായില്‍ അഞ്ചാമൈല്‍, നസീര്‍ തൊട്ടിയാന്‍ പച്ചപ്പട, ശാഹുല്‍ ഹമീദ് പച്ചപ്പട, ഇല്ല്യാസ് ഫൈസി പള്ളിക്കുളം, അല്‍ത്താഫ് ഉലൂമി ജൈനിമേട്, സ്വദറുദ്ധീന്‍ റഹ്മാനി പേഴുംകര, ജാഫര്‍ പേഴുംകര, ഫാസില്‍ പള്ളിക്കുളം, ദാനിഷ് പുതുപ്പള്ളിത്തെരുവ്, ആരിഫ് പള്ളിക്കുളം റമീസ് അഞ്ചാം മൈല്‍ പങ്കെടുക്കും.
താജുദ്ദീന്‍ സിദ്ധിഖി സ്വാഗതവും റഷീദ് ഉലൂമി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."