എലിവാല്പുഴ ഗതിമാറ്റി സ്വകാര്യ വ്യക്തി വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന എലിവാല് പുഴ ഗതിമാറ്റി തെങ്ങു കൃഷിക്കായി വെള്ളം ചോര്‍ത്തുന്നു. മലമ്പുഴ മുന്‍പെങ്ങും ഇല്ലാത്ത വിധം വറ്റിയ നിലയിലാണ്.
മലയില്‍നിന്ന് ഒഴുകി വരുന്ന എലിവാല് പുഴയില്‍ മണല്ചാക്കിട്ടു നികത്തിയാണ് സ്വകാര്യവ്യക്തി വെള്ളം ചോര്‍ത്തുന്നത്. മലമ്പുഴയിലേക്കു പുഴകളും, തോടുകളിലുമായാണ് വെള്ളം എത്തുന്നത്. 22 ജലസ്രോതസുകളുണ്ടെന്നാണ് കണക്ക്. ഒന്നാം പുഴയിലും, മൈലാടി പുഴയിലും നീരൊഴുക്കു കുറഞ്ഞു.
അല്പമെങ്കിലും വെള്ളമുള്ളതു എലിവാല് പുഴയിലാണ്. അതാണിപ്പോള്‍ സ്വകാര്യ വ്യക്തി വഴിമാറ്റി ചോര്‍ത്തിയെടുക്കുന്നത്. ഒന്നാംപുഴ ഉത്ഭവിക്കുന്ന ചിന്നആട്ടുമലയില്നിന്ന് തമിഴ്നാട്ടിലെ കര്‍ഷകര്‍ വെള്ളം തിരിച്ചു വിട്ട് കടത്തുന്നതിനാല്‍ മലമ്പുഴയിലേക്കു വരുന്ന മുഖ്യജല സ്രോതസില്‍ ഇപ്പോള്‍ വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്.
ഇപ്പോള്‍ എലിവാല് പുഴയിലെ വെള്ളവും ചോര്‍ത്തിയെടുക്കുന്നതു മലമ്പുഴ ഡാമിന് തന്നെ ഭീക്ഷണിയാണ്.
രാത്രിയും, പകലും തെങ്ങിന് തോപ്പിലേക്ക് വെള്ളം അടിച്ചുകൊണ്ടിക്കുന്നു. ഇതിനു പുറമെ തെക്കേ മലമ്പുഴയില്‍ ഡാമിനകത്തു ജെ.സി.ബി ഉപയോഗിച്ച് കൃഷി സ്ഥലം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതു രൂക്ഷമായ മണ്ണൊലിപ്പിന് കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."