തനിക്കെതിരേയുള്ള പരാതികള്‍ വ്യാജമെന്ന് ബിനോയ് കോടിയേരി
തിരുവനന്തപുരം: ദുബായ് കമ്പനിയില്‍ നിന്നും 13 കോടി രൂപ തട്ടിച്ച് മുങ്ങിയെന്ന പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിനോയ് കോടിയേരി. തനിക്കെതിരായ പരാതി വ്യാജമാണ്. ബിസിനസ് പങ്കാളിയുമായി പണമിടപാട് ഉണ്ടായിരുന്നു. എന്നാല്‍, മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണെന്നും ബിനോയി കോടിയേരി പറഞ്ഞു. 2014ലെ ഇടപാടുകളാണ് ഇപ്പോള്‍ വാര്‍ത്തയായി വരുന്നതെന്നും ബിനോയ് പറഞ്ഞു.
[caption id="attachment_479741" align="alignleft" width="512"] ബിനോയ് കോടിയേരിക്കെതിരേ കമ്പനി നല്‍കിയ പരാതി[/caption]ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53 ലക്ഷം രൂപ) ഈടുവായ്പയും, ഇന്ത്യ, യു.എ.ഇ, സഊദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും ലഭ്യമാക്കിയെന്നാണ് ദുബായി കമ്പനി പറയുന്നത്. എന്നാല്‍, നേതാവിന്റെ മകന്‍ ഗ്യാരണ്ടിയായി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും വ്യക്തി ദുബായി വിടുകയും ചെയ്ത സാഹചര്യത്തിലാണ് ദുബായി പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുമ്പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതുപോലെ കാര്‍ വായ്പയുടെ തിരിച്ചടവും ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ കോടതിച്ചെലവും ചേര്‍ത്താണ് 13 കോടി രൂപയുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."