41 ഏക്കര്‍ നെല്‍കൃഷി കൊയ്ത്തുത്സവം നടത്തി
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നടക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായി തരിശ് പാടങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് വേണ്ടി സാലിം അലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 14 ഏക്കര്‍ നെല്‍കൃഷി കൊയ്ത്തുത്സവം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൈവരീതിയില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ നാടന്‍ വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ കൃഷിവകുപ്പ് പദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണകളും ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും കൃഷിഭവന്റെയും സഹകരണത്തോടു കൂടി നാടന്‍ കുറുവയും രക്തശാലിയുമാണ് ഇവിടെ കൃഷി ചെയ്തത്. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സാലിം അലി ഫൗണ്ടേഷന് ചെയര്മാന് ഡോ. വി.എസ് വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, വെള്ളാങ്ങല്ലൂര്‍ എ.ഡി.എ എം.പി ഗോപിദാസ്, കൃഷി ഓഫിസര്‍ സി.ആര് സഞ്ചു, പി. റിങ്കു, വാര്‍ഡ് മെമ്പര്‍ എം.കെ മോഹനന്, നിഷാ ഷാജി, കര്‍ഷകരായ ഉണ്ണി മാസ്റ്റര്‍, റിനാസ് മുണ്ടക്കല്‍, കെ.പി ഇല്യാസ് സംസാരിച്ചു. പാരമ്പര്യ കര്‍ഷകനായ വെള്ളോനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."