HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ചാണ്ടി
backup
May 29 2016 | 19:05 PM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഉമ്മന്‍ചാണ്ടി. കാലങ്ങളായി മാറി വരുന്ന സര്‍ക്കാരുകള്‍ എടുത്ത തീരുമാങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരും ഏകപക്ഷീയമായ തീരുമാനമല്ല ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. മൂന്നുതവണ നിയമസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷവും രണ്ടുതവണ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു ശേഷവുമാണ് തീരുമാനമെടുത്തത്. ഈ ആവശ്യവുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രസ്തുത സംഘത്തില്‍ സി.പി.എം അംഗങ്ങളും ഉണ്ടായിരുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന അഭിപ്രായം മുഖ്യമന്ത്രി തിരുത്തണമെന്നാണ് അഭ്യര്‍ഥിക്കുന്നതെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."