നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദമാം: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സഖാവ് കെ.സി.പിള്ള സ്മാരക സാഹിത്യമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ചെറുകഥാ വിഭാഗത്തില്‍ നജീം കൊച്ചുകലുങ്ക് എഴുതിയ 'അപ്പോള്‍ അവളൊരു ഉപ്പുശിലയായി' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷൈന്‍.ടി.തങ്കന്‍ എഴുതിയ 'സൂസന്ന' എന്ന ചെറുകഥയും, മൂന്നാം സ്ഥാനം ശിഹാബ് എ. ഹസ്സന്‍ എഴുതിയ 'വൈറ്റില...വൈറ്റില' എന്ന ചെറുകഥയും കരസ്ഥമാക്കി.
കവിത വിഭാഗത്തില്‍ സോഫി ഷാജഹാന്‍ എഴുതിയ 'ഒറ്റമുറിവ്' എന്ന കവിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സോണി ഡിത്ത് എഴുതിയ 'പരിവര്‍ത്തനങ്ങളുടെ വിചിത്രലിപികള്‍' എന്ന കവിതയും, മൂന്നാം സ്ഥാനം രവി റാഫി എഴുതിയ 'താതന്‍' എന്ന കവിതയും കരസ്ഥമാക്കി.
എഴുത്തുകാരനായ തമ്പാനൂര്‍ ചന്ദ്രശേഖരന്‍, സാഹിത്യനിരൂപകനായ പ്രൊഫ:വിശ്വമംഗലം സുന്ദരേശന്‍, കവി കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, പ്രവാസി എഴുത്തുകാരന്‍ ബെന്‍സിമോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്.
അടുത്ത മാസം രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതല്‍, ദമാമില്‍ നടക്കുന്ന 'സര്‍ഗ്ഗപ്രവാസം 2017 'ന്റെ വേദിയില്‍ വെച്ച് മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് 'സര്‍ഗ്ഗപ്രവാസം2017' സംഘാടകസമിതി ചെയര്‍മാന്‍ ദാസന്‍ രാഘവന്‍, കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വര്‍ക്കി, മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."