HOME
DETAILS

വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി വേണം

  
backup
February 11 2017 | 02:02 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99-4


പുല്‍പ്പള്ളി: വരള്‍ച്ച രൂക്ഷമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ജില്ലാഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. അതിര്‍ത്തി മേഖലയിലെ കിണറുകളും കുളങ്ങളും കുഴല്‍ക്കിണറുകളും ഉള്‍പ്പെടെ ജലവിതാനം കുത്തനെ കുറഞ്ഞതോടെ ഈ മേഖലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പുല്‍പ്പള്ളി മേഖലയിലെ അമരക്കുനി, കാപ്പിസെറ്റ്, ചീയമ്പം, താന്നിത്തെരുവ്, ആനപ്പാറ, ചുണ്ടക്കൊല്ലി, മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍, പറുദീസക്കവല, ചാമപ്പാറ, വെട്ടിക്കവല, ശശിമല, ഇരിപ്പൂട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കിണറുകളും കുളങ്ങളും വറ്റിയതോടെ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജലവിതരണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പലയിടങ്ങളിലും ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലിയിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും റവന്യു വകുപ്പോ, ത്രിതല പഞ്ചായത്തോ ഇതിന് ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago