ആരോഗ്യ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു
മാനന്തവാടി: കൃത്യമായി ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ആരോഗ്യവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു. ശമ്പള കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ശുചീകരണ ജോലി എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്ന 35 ഓളം പേരാണ് ജോലിയില്ലാതെ വലയുന്നത്.
2015 ജൂലായിലാണ് ഇവരെ മഴക്കാലത്തെ പകര്‍ച്ചവ്യാധി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചത്. തുടക്കത്തില്‍ എല്ലാ മാസവും ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീടിത് നാലും അഞ്ചും മാസം കൂടുമ്പോഴായി. 2016 സെപ്റ്റംബര്‍ വരെയുള്ള എട്ട് മാസത്തെ ശമ്പള കുടിശ്ശിക നിലനില്‍ക്കെ അതേ മാസം 30ന് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശുചീകരണ ജോലിക്കാര്‍ക്ക് 8500 രൂപയായിരുന്നു വേതനം. 2016 ഏപ്രിലില്‍ അത് വര്‍ധിപ്പിച്ചു. എന്നാല്‍ ശമ്പളം നല്‍കിയിരുന്ന കാലത്ത് വിവിധ കാരണങ്ങള്‍ പറഞ്ഞ് പകുതി ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്. ഓണം അലവന്‍സായി അനുവദിച്ച 910 രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വിഷയം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡി.എം.ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജിതേഷ് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 10നകം കുടിശ്ശികയായ ശമ്പളം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രാവിലെ 8.30 ഓടെ ആരംഭിച്ച സമരം ഉച്ചയോടെ അവസാനിപ്പിച്ചത്.
വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളും സമരത്തിന് പിന്തുണ അറിയിച്ച് ഡി.എം.ഒ ഓഫിസില്‍ എത്തിയിരുന്നു. ലളിതാ വത്സന്‍, കെ.പി സുനിഷ, പി.സി ഷിബ, എ.കെ ബിന്ദു എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."