പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ് വിജിലന്‍സ് കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന്
മാനന്തവാടി: 2015-16 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് ടി.എസ്.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, വൈ.പ്രസിഡന്റ് കെ.ജെ പൈലി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ഭരണ സമിതിയുടെ കാലത്താണ് പ്രൊജക്ട് തയാറാക്കിയത്. അന്ന് തന്നെ ചുമതലപ്പെടുത്തിയ അമേരിക്കന്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് കൂടുതലായി അന്വേഷണം നടത്താന്‍ ഭരണ സമിതി നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് തിരിമറി നടന്നിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം വിഷയം ചര്‍ച്ചക്ക് വരികയും അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച് 28ന് നടന്ന ഭരണ സമിതി യോഗത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഐക്യകണ്‌ഠേന പണം നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണസ്വാധീനത്താല്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ആരോപണം സത്യമല്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ്. വിജിലന്‍സ് കേസിന്റെ കോപ്പി എടുത്ത് ഇപ്പോള്‍ വിവാദമാക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യം മാത്രമാണ് ഉള്ളത്. വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരാനും നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ തങ്കമ്മ യേശുദാസ്, വികസന കാര്യ ചെയര്‍മാന്‍ ഗീത ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."