സ്‌കൂളുകളുടെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യമെന്ന്
മാനന്തവാടി: കേരളം നേടിയ പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മതേതരത്ത്വമാണെന്നും അതിന്റെ അടിത്തറ ജനാധിപത്യ ബോധമാണെന്നും ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാനന്തവാടി വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള ക്രയശേഷികള്‍ സര്‍ക്കാര്‍ വിദ്യാലയത്തിന് കൂടുതലായുണ്ട്. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ പി ഹരിദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാബിറ്റാറ്റ് പ്രതിനിധി അമൃതബാലന്‍ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങില്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എന്‍ പ്രഭാകരന്‍, എ പ്രഭാകരന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ടി ബിജു, കടവത്ത് മുഹമ്മദ്, ശാരദാ സജീവന്‍, ലില്ലി കുര്യന്‍, സ്റ്റെര്‍വിന്‍ സ്റ്റാനി, പി.ടി.എ പ്രസിഡന്റ് വി.കെ തുളസിദാസ്, പ്രിന്‍സിപ്പല്‍ എം അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."