അനധികൃത കെട്ടിട നിര്‍മാണം; നാദാപുരം പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
നാദാപുരം: ഫോര്‍ ദ പീപ്പിള്‍ പരിപാടിയിലൂടെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ നാദാപുരം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷെഫീഖിനെ സസ്‌പെന്‍ഡ് ചെയ്തു.
നാല് വര്‍ഷത്തോളമായി നാദാപുരത്ത് നടന്നുവരുന്ന അനധികൃത കെട്ടിട നിര്‍മാണത്തിനെതിരേ പഞ്ചായത്ത് സെക്രട്ടറി, അസി. എന്‍ജിനീയര്‍, ഭരണകൂടം എന്നിവരെ പ്രതിചേര്‍ത്ത് കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഓണ്‍ലൈന്‍ പരാതി സമര്‍പ്പണ സംവിധാനത്തിലൂടെ നല്‍കിയ പരാതിയില്‍ ഈ മാസം നാലിന് പഞ്ചായത്ത് ഓഫിസില്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ പരാതിക്കാധാരമായ സംഭവങ്ങളില്‍ കഴമ്പുണ്ടെ@ന്ന് കണ്ടെ@ത്തിയതോടെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട@ുള്ള സെക്രട്ടറിയുടെ നടപടിക്കെതിരെ ഒക്ടോബര്‍ മാസത്തില്‍ പ്രസിഡന്റ്ണ്ട എം.കെ സഫീറ വകുപ്പ് മന്ത്രിക്കു നേരിട്ട് പരാതി നല്‍കുകയും അന്ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പ്രസിഡന്റണ്ടിന്റെ നടപടിക്കെതിരേ ലീഗുള്‍പ്പെട്ട ഭരണ സമിതി അംഗങ്ങള്‍ രംഗത്തു വരികയും പ്രസിഡന്റിനെക്കൊ@ണ്ട് വ്യക്തിപരമായ നിലയിലാണ് പരാതി എന്ന വിശദീകരണം വാങ്ങി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാതെ അവധിയില്‍ പോയ സെക്രട്ടറി ഭരണത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തി ജനുവരിയില്‍ നാദാപുരത്ത് തന്നെ വീണ്ട@ും ചാര്‍ജെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ക്കെതിരെ നടപടി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."