HOME
DETAILS

പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണം: മൃതദേഹം നാട്ടിലെത്തിക്കുന്നതിനെയും ബാധിക്കും

  
backup
January 24 2018 | 09:01 AM

new-passport-reforms-news

ജിദ്ദ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തില്‍ വിദേശത്തു മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പോലും പ്രതികൂലമായി ബാധിക്കും.

സഊദി അടക്കമുള്ള വിദേശരാജ്യങ്ങള്‍ ബന്ധുക്കള്‍ക്ക് മരിച്ച വ്യക്തിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രക്രിയയ്ക്കും വേണ്ടിയുള്ള രേഖയായി പാസ്‌പോര്‍ട്ട് നിലവില്‍ ഉപയോഗിക്കുന്നുത്.

എന്നാല്‍ പുതിയ തീരുമാന പ്രകാരം ഇതിനു പ്രവാസികള്‍ക്ക് സാധിക്കാതെ വരും. ഇതുവഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനു കാലതാമസമുണ്ടാക്കും. പേജ് നീക്കം ചെയ്യുന്നതോടെ പാസ്‌പോര്‍ട്ടിലെ റസിഡന്‍ഷ്യല്‍ വിലാസം വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനായി സാധിക്കാതെ വരുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ഇതിനു പുറമെ അത്യാവശ്യമായി തൊഴിലാളിയുമായി കുടുംബമായും എളുപ്പത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജിലെ വിവരങ്ങള്‍ ആവശ്യമാണ്. രോഗബാധിതരായി മാറുന്ന പ്രവാസികള്‍ക്കും വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിനു കമ്പനി നല്‍കുന്ന സഹായത്തിനും പേജ് നീക്കുന്നത് വഴി തടസം സൃഷ്ടിക്കും.

നിലവിലെ പാസ്‌പോര്‍ട്ടില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതിരിക്കെ വിദ്യാഭ്യാസമില്ലാത്തവരെ രണ്ടാംനിര പൗരന്മാരാക്കുന്ന പാസ്‌പോര്‍ട്ടിലെ നിറംമാറ്റം സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരമാണെന്നാണ് പ്രവാസികളുടെ അഭിപ്രായം.

ലക്ഷക്കണക്കിന് പ്രവാസികളുള്ള ഇന്ത്യയില്‍ ബിജെപിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതാണ് സഊദിയിലെ വിവിധ പ്രവിശ്യകളിലെ സമൂഹിക പ്രവര്‍ത്തകരുടെ നിലപാട്.

എസ്എസ്എല്‍സി പാസാകാത്തവര്‍ക്ക് മറ്റൊരു നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കുന്നതിനൊപ്പം അവസാന പേജ് ഇല്ലാതാക്കുന്നതും പ്രവാസി സമൂഹത്തില്‍ കടുത്ത എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്. ഇതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും പ്രവാസികള്‍ കത്തയച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  12 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  12 days ago