HOME
DETAILS

ബഹ്‌റൈനില്‍ പുതിയ ഫീസുകളും നികുതികളും നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി

  
backup
January 24 2018 | 09:01 AM

news-fee-and-tax-shoudl-stop

 

മനാമ: ബഹ്‌റൈനില്‍ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളും പുതുതായി പ്രഖ്യാപിച്ച ഫീസ് വര്‍ധന നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. .

കാബിനറ്റ് യോഗത്തിലാണ് മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പുതിയ ഫീസ് വര്‍ദ്ധനയും നികുതി വര്‍ദ്ധനവും ഇല്ലാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

വിഭവങ്ങളുടെ അനുയോജ്യമായ ഉപയോഗം, ഫലപ്രദമായ നയങ്ങള്‍, ചെലവ് ചുരുക്കല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നിവയിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിറാണ് വിശദീകരിച്ചത്.

രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ മറ്റു നിരവധി തീരുമാനങ്ങളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.

സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങളും അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്നും ചെലവ് നിയന്ത്രിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

വര്‍ഷാന്ത ഫൈനാര്‍ട്‌സ് എക്‌സിബിഷന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ തുടക്കം കുറിച്ചതായും അദ്ദേഹത്തിന് പകരം ഉപ്രപധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ സംബന്ധിച്ചതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയുടെ 23 ാമത് സനദ് ദാന സമ്മേളനവും പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്നിരുന്നു. പുതുതായി ബിരുദമെടുത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രധാനമന്ത്രി പ്രത്യേകം ആശംസകള്‍ നേര്‍ന്നു. ഫെബ്രുവരി 13 കായിക ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം മുതലാണ് പ്രസ്തുത ദിവസം കായിക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
പകുതി തൊഴില്‍ സമയം കായിക പരിപാടികള്‍ക്കായി എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളൂം നീക്കിവെക്കണമെന്നും നിര്‍ദേശമുണ്ട്.

2016നെ അപേക്ഷിച്ച് രാജ്യത്തെ സാമ്പത്തിക മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി കാബിനറ്റ് വിലയിരുത്തി.

ആഭ്യന്തര ഉല്‍പാദനം 2016 നേക്കാള്‍ 3.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എണ്ണേതര വരുമാനത്തില്‍ 17 ശമാനം വളര്‍ച്ചയും വ്യാപാര മേഖലയിലെ ബജറ്റ് കമ്മി അഞ്ച് ശതമാനം കുറയുകയും ചെയ്തു.

776 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന 17 വ്യവസായ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായും വ്യവസായവാണിജ്യ ടൂറിസം മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനെറ്റ് യോഗം ചേര്‍ന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago