എന്‍. ബീരാന്‍കോയയുടെ വിയോഗം: നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
ഫറോക്ക്: ചെറുവണ്ണൂരിലെ മുസ്്‌ലിം ലീഗ് നേതാവ് എന്‍. ബീരാന്‍കോയയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായത് നിസ്വാര്‍ഥ സേവകനെ. ചെറുവണ്ണൂരില്‍ മുസ്‌ലിം ലീഗ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
ചെറുവണ്ണൂര്‍ - നല്ലളം ഗ്രാമ പഞ്ചായത്തുകളില്‍ മെമ്പറായിരുന്ന അദ്ദേഹം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ജാതിമത ഭേദമന്യ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം ചെറുവണ്ണൂരിലെ സമസ്ത പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്നു. തെക്കെ ജുമഅത്ത് പള്ളി കമ്മിറ്റി അംഗം, വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്, ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഫ്രീ ഇന്‍ഡ്യ പ്ലൈവുഡ് കമ്പനി മാനേജ്‌മെന്റിനെതിരായുള്ള സമരത്തില്‍ മുന്നില്‍നിന്ന അദ്ദേഹം നാട്ടിലെ ബിവറേജ് കോര്‍പറേഷനെതിരെയുള്ള സമരത്തിലാണ് അവസാനമായി പങ്കെടുത്തത്. മരണവാര്‍ത്തയറിഞ്ഞു നിരവധി പേര്‍ വസതി സന്ദര്‍ശിച്ചു. ബേപ്പൂര്‍ മണ്ഡലം എം.എല്‍.എ വി.കെ.സി മമ്മദ്‌കോയ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ജില്ലാ ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, മണ്ഡലം സെക്രട്ടറി കെ.കെ ആലിക്കുട്ടി, എം. കുഞ്ഞാമുട്ടി എന്നിവര്‍ വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."