HOME
DETAILS
MAL
കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് എം.എല്‍.എയുടെ ഉറപ്പ്
backup
February 11 2017 | 02:02 AM
മുക്കം: നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉറപ്പു നല്കി. ബിവറേജസ് ഔട്ട്ലെറ്റിനെതിരേ ഇതോടെ വിജയംകണ്ടു. ഇതിനെ തുടര്‍ന്ന് പതിനൊന്ന് ദിവസമായി നാട്ടുകാര്‍ നടത്തിവന്ന ഇരിപ്പുസമര അവസാനിപ്പിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്തു പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്പനശാല മുക്കത്തേക്കു മാറ്റാനാണ് നീക്കം നടന്നിരുന്നത്. നേരത്തെ മുക്കം ആശുപത്രി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്പനശാല നിരവധി സമരങ്ങള്‍ക്കൊടുവിലാണ് അവിടെനിന്നു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."