HOME
DETAILS
MAL
സൊഹ്‌റാബുദ്ദീന്‍ കേസ്: കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി
backup
January 24 2018 | 12:01 PM
മുംബൈ: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വിചാരണക്കോടതിയുടെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ എന്ത് നടക്കുന്നുവെന്ന് പൊതുജനത്തിന് അറിയാല്‍ അവകാശമുണ്ടെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് രേവതി മോഹിത് പറഞ്ഞു.
വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. നവംബര്‍ 29നാണ് കേസ് പരിഗണിക്കുന്ന സി.ബി.ഐ പ്രത്യേക കോടതി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
സമൂഹത്തിന്റെ അതിശക്തമായ കാവല്‍നായയാണ് മാധ്യമങ്ങള്‍ എന്നു പരാമര്‍ശിച്ച ജഡ്ജി, പൊതുസമൂഹത്തിന് ഏറ്റവും എറളുപ്പത്തില്‍ വിവരങ്ങള്‍ എത്തിക്കുന്നത് മാധ്യമങ്ങളാണെന്നും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."