ഫൈസലിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും: മുനവ്വറലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: ഫൈസലിന് നീതി ലഭിക്കുന്നത് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറിലി ശിഹാബ് തങ്ങള്‍.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ സമരജാഥയുടെ നന്നമ്പ്രയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഫൈസലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുന്നത് വേണ്ടിയുള്ള സമരത്തിന് സമയമായെന്നും അതിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.യു.എ റസാഖ് അധ്യക്ഷനായി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, നജീബ് കാന്തപുരം, സി അബൂബക്കര്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍, സി.കെ.എ റസാഖ്, വി.എം മജീദ്, എം അബ്ദുറഹ്മാന് കുട്ടി, പി.ഒ നഈം, കെ.പി നാസര്‍, സി.കെ മുഹമ്മദ് കോയ, ജാഫര്‍ പനയത്തില്‍, എ.സി റസാഖ്, മുസ്തഫ പാലാത്ത്, ഷറഫുദ്ധീന്‍ പൂക്കയില്‍, ഷമീര്‍ പൊറ്റാണിക്കല്‍, ജാഫര്‍ കിഴക്കനകത്ത്, അബ്ദുല്‍ സലാഹ്, ഷരീഫ് വടക്കയില്‍, പത്തൂര്‍ മൊയ്തീന് ഹാജി, എം.സി കുഞ്ഞുട്ടി സംസാരിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ പാണ്ടിമുറ്റത്ത് നിന്നും ആരംഭിച്ച ജാഥ ചെറുപ്പാറയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."