പഠനാവശ്യത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണം: എ.ഐ.വൈ.എഫ്
കൊച്ചി:പഠനാവശ്യത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് എ.ഐ.വൈ.എഫ്. എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷാഫലം പുറത്ത് വന്ന സാഹചര്യത്തില്‍ തുടര്പഠനാവശ്യങ്ങള്ക്കായി ദിവസേന നൂറ് കണക്കിന് അപേക്ഷകരാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നത്.
വരുമാന സര്‍ട്ടിഫിക്കറ്റ് ,ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി അടിയന്തരമായി ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസം വിദ്യാര്‍ഥികളെ ആശങ്കയിലാക്കുകയും തുടര്‍പഠനത്തെ ബാധിക്കുവാന്‍ ഇടയാക്കുകയും ചെയ്യും. പഠനാവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതാത് വകുപ്പുകള്‍ നല്‍കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്നും വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്റ് അഡ്വ. മനോജ് ജി. കൃഷ്ണനും സെക്രട്ടറി അഡ്വ.സന്തോഷ് പീറ്ററും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."