രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണിയിലേക്ക് നീങ്ങുന്നു: കെ.എന്‍.എ ഖാദര്‍
മഞ്ചേരി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണത്തില്‍ പോലും അനാദരവ് പ്രകടിപ്പിക്കാന്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ മാറിയെങ്കില്‍ രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണിയിലേക്ക് നീങ്ങുന്നതിന്റെ തെളിവായി അതിനെ കാണണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍. മഞ്ചേരിയില്‍ മുസ്ലിം ലീഗ് മഞ്ചേരി നിയോജക മണ്ഡലം സ്പെഷല്‍ കണ്വന്ഷന് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ കാണിച്ച അനാദരവിലും, ക്രൂരതയിലും പ്രതിഷേധിച്ച് വായമൂടിക്കെട്ടി പ്രതിഷേധ റാലി നടന്നു. വൈകിട്ട് മഞ്ചേരി മുസ്ലിം ലീഗ് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലി ടൗണ്‍ ഹാളില്‍ സമാപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രറി അഡ്വ.യു.എ ലത്തീഫ്, അഡ്വ.ഉമ്മര്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ.എന്‍.സി ഫൈസല്‍, അഡ്വ.അബൂസിദ്ദീഖ്, കുഞ്ഞാലി മൊല്ല, തെന്നാടന്‍ ഉമ്മര്‍, എന്‍.കെ ഹംസ, അഡ്വ.എ.പി ഇസ്മായീല്‍, പി.സലീല്‍, ശരീഫ് രാമംകുളം, കണ്ണിയന്‍ അബൂബക്കര്‍, യൂസുഫ് വല്ലാഞ്ചിറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."