പുഴ കൈയേറി മതില് കെട്ടിയ സംഭവം: വനം-റവന്യൂ അധികൃതര്‍ പരിശോധന നടത്തി
നിലമ്പൂര്‍: പുഴ കൈയേറി മതില് കെട്ടിയ സംഭവത്തില്‍ വനം-റവന്യൂ അധികൃതര്‍ പരിശോധന നടത്തി. ചാലിയാര്‍ പഞ്ചായത്തില്‍ പുള്ളിപ്പാടം വില്ലേജില്‍പെട്ട ആറാം ബ്ലോക്കില്‍ സ്വകാര്യ വ്യക്തി പുഴയോരം കൈയേറി മതില് കെട്ടിയ സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. സര്‍വേ നടത്തിയാല്‍ മാത്രമേ കൈയേറ്റം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഒരേ സര്‍വേ നമ്പറില്‍ കൂടുതല്‍ ഭൂമി യുള്ളതിനാല്‍ സര്‍വേ നടത്തേണ്ടത് അനിവാര്യമാണ്. കോഴിപ്പാറ മുതല്‍ അരയാടുവരെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ളതുകൊണ്ട് സര്‍വേയ്ക്കു ശേഷം മാത്രമേ വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പറയാനാകൂവെന്ന് വനംവകുപ്പും പറയുന്നു. കാലതാമസം കൂടാതെ സര്‍വേ നടപടികള്‍ തുടങ്ങുമെന്ന് എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."