ആദിവാസിയുടെ രേഖകള്‍ യുവാവ് തട്ടിയെടുത്തതായി പരാതി
നിലമ്പൂര്‍: എ.ടി.എം കാര്‍ഡും പാസ്ബുക്കും ഉള്‍പ്പെടെ യുവാവ് തട്ടിയെടുത്തുവെന്നു കാണിച്ച് ആദിവാസി യുവാവ് പൊലിസില്‍ പരാതി നല്കി. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ വെളിയം ചാത്തനാണ് ഇടിവണ്ണ അനിലിനെതിരേ നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
പാസ്ബുക്കും എ.ടി.എം കാര്‍ഡും മറ്റു ചില രേഖകളും കൈവശപ്പെടുത്തിയതായി പറയുന്നു. ഒന്നര മാസം മുന്‍പാണ് പെന്ഷന് ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് ആധാറും പാസ്ബുക്കും എ.ടി.എം കാര്‍ഡും കൈവശപ്പെടുത്തിയത്്. ഇതില്‍ ആധാര്‍ തിരിച്ചുനല്‍കിയെങ്കിലും പാസ്ബുക്കും എ.ടി.എം കാര്‍ഡും നല്കാന് തയാറായില്ല. ഫോണില്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും പരാതിയില്‍ പറയുന്നു.
ചാത്തനടക്കം നാലു പേര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപവീതമാണ് അനുവദിച്ചിട്ടുള്ളത്. വീടുകളുടെ നിര്‍മാണം ആദിവാസികള്‍തന്നെ നടത്തുന്നതിനാല്‍ അവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തുന്നത്. ഇതു തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് എ.ടി.എം കാര്‍ഡ് തിരിച്ചുനല്‍കാതെ കൈവശം വച്ചിരിക്കുന്നതെന്ന് ചാത്തന് പറയുന്നു. ഇതിനിടയില്‍ എ.ടി.എം രഹസ്യ പിന്‍നമ്പറും അനില്‍ മനസിലാക്കിയിട്ടുണ്ടെന്നും ചാത്തന് പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ അനിലിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ശനിയാഴ്ച ഇവ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."