പെരുമ്പടന്ന പ്രദേശത്ത് ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപക മോഷണം
പറവൂര്‍: പെരുമ്പടന്ന പ്രദേശത്ത് ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപക മോഷണം. ശനിയാഴ്ച്ച രാത്രിയിലാണ് പെരുമ്പടന്ന കുടുംബി സമുദായം വക ശിവക്ഷേത്രത്തിലും പെരുമ്പടന്ന ജുമാമസ്ജിദിലും മോഷണം നടന്നത്. ക്ഷേത്രത്തില്‍ നിന്നും മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പതിനായിരം രൂപയോളം നഷ്ടപെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
എല്ലാ മാസവും കാണിക്ക വഞ്ചി തുറന്നു ഭാരവാഹികള്‍ പൈസ എണ്ണി തിട്ടപ്പെടുത്തി എടുക്കാറുണ്ട്. ഞായറാഴ്ച്ച കാണിക്കവഞ്ചി തുറക്കാനിരിക്കെയാണ് രാത്രിയില്‍ മോഷണം നടത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ ക്ഷേത്രംപൂജാരി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍ പൊലിസില്‍ വിവരംഅറിയച്ചതോടെ പറവൂര്‍ പൊലിസെത്തി പരിശോധനനടത്തി.
ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കമ്പി പാര ഉപയോഗിച്ചാണ് കാണിക്ക കുടങ്ങള്‍ തകര്‍ത്തതെന്ന് സംശയിക്കുന്നു. പിന്നീട് അനേഷണത്തില്‍ അമ്പല പരിസരത്തുനിന്നും കമ്പി പാര കിട്ടിയിരുന്നു. പെരുമ്പടന്ന മസ്ജിദിലെ ഭണ്ടാരം കുത്തിതുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും മോഷ്ട്ടിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."