HOME
DETAILS
MAL
സ്വിസില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ വിമാനത്തില്‍ കുറച്ചെങ്കിലും കള്ളപ്പണം കൊണ്ടുവരുമോ?- മോദിയോട് രാഹുല്‍
backup
January 24 2018 | 16:01 PM
ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലാന്റ് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോള്‍ ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
തിരിച്ചുവരുമ്പോള്‍ കുറച്ചെങ്കിലും കള്ളപ്പണം വിമാനത്തില്‍ ഉണ്ടാവുമോയെന്നാണ് രാഹുലിന്റെ ചോദ്യം. ആഗോള സാമ്പത്തിക ഫോറത്തില്‍ സംബന്ധിക്കാനെത്തിയതാണ് മോദി.
''പ്രിയ മോദി, സ്വിറ്റ്സര്‍ലാന്റില്‍ നിന്ന് തിരിച്ച് സ്വാഗതം ചെയ്യുന്നു,
കള്ളപ്പണത്തെപ്പറ്റിയുള്ള നിങ്ങളുടെ വാഗ്ദാനത്തെ പെട്ടെന്ന് ഓര്‍ത്തു
നിങ്ങളുടെ വിമാനത്തില്‍ കുറച്ചെങ്കിലും കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് യുവജനം അല്‍ഭുതപ്പെടുന്നു''- രാഹുല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."