കോതമംഗലം പനിച്ച് വിറക്കുന്നു താലൂക്കില്‍ ആശങ്ക വിതച്ച് മൂവായിരത്തിലധികം പകര്‍ച്ചപ്പനി ബാധിതര്‍
കോതമംഗലം: ഡെങ്കിപ്പനി ഭയാനകാമായ വിധത്തില്‍ താലൂക്കില്‍ വ്യാപിക്കുന്നു മൂവായിയിരത്തിലധികം പേര്‍ക്ക്പകര്‍ച്ച പനി, ഇതില്‍ പകുതിയോളം പേര്‍ക്ക്‌ഡെങ്കിപനി ബാധിതരാണന്ന് സംശയിക്കുന്നു. കോതമംഗലത്തെയും സമീപത്തെ വിവിധ ആശുപത്രികളിലുമായാണ് രോഗികള്‍ ചികിത്സ തേടിയിട്ടുള്ളത്. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ് കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നവരും ഏറെയുണ്ട്.
മാമലകണ്ടം, നേര്യമംഗലം, നെല്ലിമറ്റം, നാടുകാണി, പോത്തുകഴി, കവളങ്ങാട്, വടാട്ടു പാറ, ഇഞ്ചൂര്‍, കീരംപാറ, കൂട്ടമ്പുഴ, പിണവുര്‍കുടി, ആയക്കാട്, വാരപ്പെട്ടി, പൈങ്ങോട്ടൂര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് രോഗികള്‍ ആശുപത്രികളിലേക്ക് ഒഴുകി എത്തുന്നത്. വടാട്ടുപാറയില്‍മാസങ്ങളായി ഡെങ്കിപനി ഭീതിജനകമായി പടര്‍ന്ന് പിടിക്കുകയാണ്. വനാതിര്‍ത്തി പ്രദേശമായ ഇവിടെകിടത്തി ചികിത്സയോ ആശുപത്രി സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
നിത്യവൃത്തിക്ക് പോലും പണം തികയാത്തപാവപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന വനമേഖലയായ ഇവിടെ രോഗം പകരുന്നത് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ സമാനതകളില്ലാത്ത കൂട്ടമരണത്തിനും ദുരന്തത്തിനും കാരണമായേക്കുമെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.
ഇതിനോടകംബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 19500 വീടുകള്‍ സന്ദര്‍ശിച്ച് 23360 കൊതുക് ലാര്‍വ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.
രോഗ ബാധയേറെയുള്ള വാരപ്പെട്ടി, പിണൂവൂര്‍ കൂടി, പൈങ്ങോട്ടൂര്‍ എന്നിവടങ്ങളില്‍ എട്ട് തവണ ഫോഗിംഗ് നടത്തി .ബ്ലോക്ക് പഞ്ചായത്ത് നിര്‍ദ്ദേശപ്രകാരം ഏഴുപഞ്ചായത്തുകളിലും രോഗബാധയേറെയുള്ള പ്രദശങ്ങളിലും ഡങ്കിപനി നിയന്ത്രണ ജാഗ്രത നിര്‍ദ്ദേശം റെക്കാര്‍ഡ് ചെയ്ത് അനൗണ്‍സമെന്റുകള്‍ നടത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സന്നദ്ധ സംഘടന പ്രതിനിധിയ്ക്കു മടങ്ങുന്ന 10അംഗസംഘം സ്‌ക്വാഡ്തിരിഞ്ഞ് നഗരസഭയിലെ ഓരോ വാര്‍ഡുകളിലും ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു.ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണം ഫോഗിംഗ് തുടങ്ങിയ നടപടികളും തുടരും. ഇതിന് വേണ്ടി ഓരോ വാര്‍ഡിലേക്കും 25000 രൂപാ വീതംനഗര സഭ ഫണ്ട് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."