വെട്ടിപ്പും തട്ടിപ്പും മക്കളിലൂടെ
സദാ പുഞ്ചിരിച്ചു മാത്രം സംസാരിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന് മകനെതിരേയുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ മസിലുപിടിച്ചു സംസാരിച്ചിരുന്നത് എന്തുകൊണ്ടായിരിക്കാം. തന്റെ രാഷ്ട്രീയ അന്തസ്സ് തകര്‍ത്ത മകനോടുള്ള അരിശംകൊണ്ടോ അതോ മകന് നടത്തിയ വെട്ടിപ്പുകള്‍ പുറത്തുവരുന്നതിലുള്ള ജാള്യതകൊണ്ടോ.
തട്ടിപ്പും വെട്ടിപ്പും തൊഴിലായി സ്വീകരിച്ച ബിനോയ് കോടിയേരിയെ ഇത്രയും കാലം കയറൂരി വിട്ടിരിക്കയായിരുന്നല്ലോ. ഇപ്പോള്‍ ദുബായിലും തന്റെ തട്ടിപ്പു ജോലിയില്‍ മിടുക്കു തെളിയിച്ചിരിക്കുകയാണ്. കോടിയേരി കൂപ്പറിലും പിണറായി ഹെലികോപ്ടറിലും ഇനിയും യാത്ര തുടരുമെന്നു ധിക്കാരപൂര്‍വം ആക്രോശിക്കുമ്പോള്‍ ന്യായീകരിക്കാനിറങ്ങിയ വിശുദ്ധ കുഞ്ഞാടുകള്‍ ഇനി ഇതിനു ന്യായീകരണവുമായി എപ്പോഴാണു രംഗത്തിറങ്ങുക. അഴിമതിരഹിതരായ പാവങ്ങളുടെ പാര്‍ട്ടി ചുമ്മാതല്ല മാണിയെയും തങ്ങളുടെ കൂടാരത്തിലേക്കു ക്ഷണിക്കുന്നത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."