HOME
DETAILS

ഡോക്ടര്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: കെണിയിലകപ്പെട്ടത് മുപ്പതോളം യുവതികള്‍

  
backup
February 11 2017 | 02:02 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4


അരീക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഡോക്ടറാണെന്ന വ്യാജേന വിവാഹത്തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട പൊലിസ് അറസ്റ്റ് ചെയ്ത അരീക്കോട് പൂവത്തിക്കല്‍ പാലോത്ത് സ്വദേശി മുഹമ്മദ് ഷാഫിയുടെ കെണിയിലകപ്പെട്ടത് മുപ്പതോളം യുവതികള്‍. രണ്ടര ലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്.
എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അഞ്ചു പരാതികളും പുത്തൂര്‍, തൊടുപുഴ, അരീക്കോട് ഭാഗങ്ങളിലായി ഏഴു പരാതികളുമാണ് ഷാഫിക്കെതിരേയുള്ളത്. ദുബൈയിലെ മെഡിക്കല്‍ ഗ്രൂപ്പിന്റേതെന്ന പേരില്‍ തയാറാക്കിയ വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിവാഹാലോചന നടത്തിയിരുന്നത്. പരിചയപ്പെടുന്ന നഴ്‌സുമാര്‍ക്കെല്ലാം വിസിറ്റിങ് കാര്‍ഡ് നല്‍കി ആകര്‍ഷിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളായ നഴ്‌സുമാര്‍ തങ്ങള്‍ക്കു വന്ന വിവാഹാലോചനയെക്കുറിച്ച് പരസ്പരം പങ്കുവച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
മാസങ്ങളോളം നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍ തന്ത്രപൂര്‍വമായാണ് പൊലിസ് പ്രതിക്കായി വലയൊരുക്കിയത്. വ്യാജ പേരില്‍ എല്ലാവിധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളടക്കം നിര്‍മിച്ചിരുന്നുവെന്നു പൊലിസ് പറഞ്ഞു. ദുബൈയിലെ സ്വകാര്യ ആശുപത്രില്‍ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് സര്‍ജനാണെന്നും പേര് ഡോ. സതീഷ് മേനോന്‍ ആണെന്നുമാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. വ്യാജ പേരുകളില്‍ വിവാഹ ബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്ത് നഴ്‌സിങ് കഴിഞ്ഞ യുവതികളുടെ അക്കൗണ്ടുകളിലേക്ക് റിക്വസ്റ്റ് അയച്ച് ആകര്‍ഷിപ്പിച്ചാണ് യുവതികളെ തട്ടിപ്പിനിരയാക്കിയത്.
പരസ്പരം ബന്ധം സ്ഥാപിക്കുന്നതോടെ യുവതിയുടെ കൂട്ടുകാരികളെയും വിശ്വസിപ്പിച്ച് ദുബൈയിലെ തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു. എട്ടാം ക്ലാസില്‍ തോറ്റ് പഠിപ്പ് നിര്‍ത്തിയ ഷാഫി സ്വകാര്യ ബസുകളില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കോട്ടയം കേന്ദ്രീകരിച്ച് നഴ്‌സിങ്ങിന് പഠിച്ചതിന് ശേഷം ദുബൈയില്‍ ഇലക്ട്രോണിക് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെനിന്നാണ് തട്ടിപ്പുകള്‍ തുടങ്ങിയത്. പിടിയിലാകുമ്പോള്‍ മൂന്നര ലക്ഷം രൂപ, നാലു മൊബൈല്‍ ഫോണുകള്‍, കാമറ, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവയും പ്രതിയുടെ പക്കലുണ്ടായിരുന്നു.  
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അരീക്കോട് എസ്.ഐ കെ. സിനോദ് പറഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago