സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു
പറവൂര്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സ്‌കൂള്‍,കോളജ് വാഹനങ്ങളുടെ പ്രീ മണ്‍സൂണ്‍ പരിശോധന നടത്തി.പറവൂര്‍ സബ്ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ തോന്ന്യകാവ് ടെസ്റ്റ് മൈതാനിയിലായിരുന്നു പരിശോധന. 155 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 139 വണ്ടികള്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 13 വാഹനങ്ങള്‍ക്ക് ന്യൂനതകള്‍ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിച്ചതിന് ശേഷംസര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തു.
രണ്ട് വാഹനങ്ങള്‍ കേടുപാടുകള്‍ ഉള്ളതിനാല്‍ നോട്ടീസ് നല്‍കി വിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്‌കൂള്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും ജോയന്റ് ആര്‍.ടി.ഒ എ.പി അശോക് അറിയിച്ചു. വാഹന ടെസ്റ്റിനുശേഷം ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനക്ലാസും നടത്തിയിരുന്നു. പത്തുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവര്‍മാരാണ് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കേണ്ടത്. ആയയോ, ഡോര്‍ അറ്റെന്റര്‍മാരോ വാഹനത്തില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് ചെറിയ കുട്ടികളെ വണ്ടി നിര്‍ത്തി റോഡ് മുറിച്ചുകടക്കാന്‍ ഇവര്‍ സഹായിക്കണമെന്നും ജോയന്റ് ആര്‍.ടി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."