പി.വി രാധാകൃഷ്ണന് കണ്ണീരില്‍ കുതിര്‍ന്ന വിട
പാപ്പിനിശേരി: മലപ്പുറത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിച്ച അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍ മലയാള വിഭാഗം അധ്യാപകന് പി.വി രാധാകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.
മികച്ച അധ്യാപകനും സംഘാടകനുമായ രാധാകൃഷ്ണന്റെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുകള്ക്കുമൊന്നും ഉള്‍ക്കൊള്ളാനായിരുന്നില്ല. ഇന്നലെ രാവിലെ 9.30ന് കണ്ണൂര്‍ കെ.പി.
എസ്.ടി.എ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു. ശേഷം അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി ഹൈസ്ക്കൂളില്‍ പതിനൊന്ന് മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രിയപ്പെട്ട അധ്യാപകനെ അവസാനമായി ഒരു നോക്ക് കാണാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധിയാളുകള്‍ എത്തി. തുടര്‍ന്ന് മൃതദേഹം കീച്ചേരി വടേശ്വരത്തെ വീട്ടിലെത്തിച്ചതിന് ശേഷം ഉച്ചക്ക് 1.45 ന് പയ്യാമ്പലത്ത് സംസ്ക്കരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്, സുമ ബാലകൃഷ്ണന്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, യു.ഡി.എഫ് ചെയര്മാന് എ.ഡി മുസ്തഫ, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറും അക്കൗണ്ട്സ് ഓഫിസറുമായ പി.ഐ സുഗുണന്, ഹെലന്മെന് ഡോണ്‍സ്, കെ.വി സുരേന്ദ്രന്, മുന്‍ എം.എല്‍.എ എം പ്രകാശന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ഷാജിര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.സി രാജനും, ജില്ലാ കമ്മിറ്റിക്ക് വേണ്ടി കെ രമേശനും പുഷ്പചക്രം അര്‍പ്പിച്ചു. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം, മുന്‍ വിദ്യാഭ്യാസ ജില്ലാ വൈ.പ്രസിഡന്റ്, ജി.എസ്.ടി.യു കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല സെക്രട്ടറി, പാപ്പിനിശ്ശേരി ഉപജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പയ്യാമ്പലത്ത് നടന്ന അനുശോചന യോഗത്തില്‍ എന്‍ തമ്പാന് അധ്യക്ഷത വഹിച്ചു. എന്‍.പി ശ്രീധരന്, കെ.പി വത്സലന്‍, കെ.സി രാജന്, കെ.സി മഹേശന്, ടി അജയന്, ടി.വി സതീഷ് ബാബു, കെ രമേശന്, കെ സുധാകരന്, പി രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."