ബിബില്‍സന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം: കോണ്‍ഗ്രസ്
ഇരിട്ടി: വാഹനാപകടത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ബിബില്‍സന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആറളംഫാം ടി.ആര്‍.ഡി.എമ്മിന്റെ അധീനതയിലുള്ള ആംബുലന്‍സ് ഉപയോഗയോഗ്യമല്ലാതെ കഴിഞ്ഞ ആറു മാസക്കാലമായി കിടക്കുന്നതിനാല്‍ ടാക്‌സി വാഹനത്തില്‍ മാരകരോഗം ബാധിച്ച ആദിവാസി ബാലനെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അങ്കമാലിയില്‍ വച്ച് അപകടത്തില്‍പ്പെട്ട് സാരമായി പരുക്കുകളോടെ ബിബില്‍സനെ ലിറ്റില്‍ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടയെല്ലു തകര്‍ന്ന ഇദ്ദേഹത്തിന്റെ ചികിത്സ പൂര്‍ത്തിയാക്കാനായി ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരുമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ വേലായുധന്‍ അധ്യക്ഷനായി.
തോമസ് വര്‍ഗിസ്, വി.ടി തോമസ്, സി.വി ജോസഫ്, കെ.ജെ ജോസഫ്, സാജു തോമസ്, ഷിജി നടുപ്പറമ്പില്‍, ജോഷി പാലമറ്റം, ടി.എന്‍ കുട്ടപ്പന്‍, അരവിന്ദന്‍ അക്കാനശ്ശേരി, കെ.എം പീറ്റര്‍, പി.എ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."